KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

.

പാലക്കാട്: ട്രാക്കുകളിലെ അറ്റകുറ്റപ്പണിയുടെ ഭാ​ഗമായി നവംബർ 26 ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. കണ്ണൂർ – കോയമ്പത്തൂർ (16607), കോയമ്പത്തൂർ – കണ്ണൂർ (16608) എക്സ്പ്രസ് എന്നിവയാണ് ഭാ​ഗികമായി റദ്ദാക്കിയത്. കണ്ണൂർ – കോയമ്പത്തൂർ (16607) എക്സ്പ്രസ് ഈ ദിവസം പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

 

കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് നിർത്തും. വൈകിട്ട് 3.10 ന് പാലക്കാട് ജങ്ഷനിൽ നിന്നായിരിക്കും ട്രെയിൻ യാത്ര ആരംഭിക്കുക. ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22-ന് പൂർണ്ണമായും സർവീസ് റദ്ദാക്കി.

 

കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24-നും പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.  അതേ സമയം ചെന്നൈ എഗ്മോർ – മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും, മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലും ഒരു സ്ലീപ്പർ ക്ലാസ് കോച്ച്‌ അധികമായി അനുവദിച്ചിട്ടുണ്ട്.

 

Share news