കൊല്ലം ആനക്കുളത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു
.
കൊയിലാണ്ടി: കൊല്ലം ആനക്കുളത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സുമാർ 60 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.




