കോരപ്പുഴ അഴിമുഖത്ത് നിന്നും മണ്ണും ചളിയും നീക്കം ചെയ്ത് പുഴ സംരക്ഷിക്കണം
.
കൊയിലാണ്ടി: കോരപ്പുഴ അഴിമുഖത്ത് നിന്നും മണ്ണും ചളിയും നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് പൂർവ്വസ്ഥിതിയിലാക്കി പുഴയെ സംരക്ഷിക്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഉൾനാടൻ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന കൺവെൻഷൻ മത്സ്യതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി രമേശൻ കോട്ടയം ചെയ്തു. അനിൽ അദ്ധ്യക്ഷത വഹിച്ചു.


പുഴയിൽ അടിഞ്ഞുകൂടിയ ചളിയും NH 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി ഉണ്ടായ അവശിഷ്ടങ്ങളും പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയിരിക്കുകയാണ്. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തന്നെ നിലയക്കുന്നതുമൂലം മത്സ്യ ലഭ്യത കുറയുകയും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരകണക്കിന് തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങുന്നു ടി. കെ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ സംസാരിച്ചു. കെ. രാജൻ സ്വാഗതവും സുചിത്ര നന്ദിയും പറഞ്ഞു.




