‘വയോജന സംരക്ഷണം ധർമ്മവും നിയമവും’ പ്രഭാഷണം നടത്തി
.
കൊയിലാണ്ടി: വയോജനങ്ങൾക്കുവേണ്ടി വയോജന സംരക്ഷണം ധർമ്മവും നിയമവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കോമത്തുകര പകൽ വീട്ടിൽ വെച്ച് നടന്ന പരിപാടി അഡ്വ. ജി. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പകൽ വീട് കമ്മിറ്റി അംഗം കെ. സുധാകരൻ സ്വാഗതവും പകൽ വീട് കെയർ ടേക്കർ നന്ദിയും പറഞ്ഞു.



