സ്വര്‍ണവില വീണ്ടും ഇടിഞ്ഞു: പവന് 1,01,560 രൂപ
.
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12695 രൂപയായി. പവന്റെ വിലയില്‍ 960 രൂപയുടെ വ്യത്യാസവും ഇന്ന് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിന് 1,01,560 രൂപയും നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണിത്.




