കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം 2026 പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം 2026 പ്രോഗ്രാം കമ്മിറ്റി ഓഫീസ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലീന നാസർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം നിഷിത്ത്കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗോപിനാഥ് ചെറുവാട്ട്, വാർഡ് മെമ്പർമാരായ സി.പി. അലി, മിഥുൻ, കൂമുള്ളി കരുണാകരൻ, സാബു കീഴരിയൂർ, പി.കെ രാധാകഷ്ണൻ, ചിത്രേഷ് പി.ജി, ബിജു കാവിൽ, ഷോമ ഷീനാലയം എന്നിവർ സംസാരിച്ചു.



