KOYILANDY DIARY.COM

The Perfect News Portal

റെയിൽവേയിൽ ജോലി നേടാൻ അവസരം: 2861 അപ്രന്റീസ് ഒഴിവുകൾ

.

ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. അപ്രന്റീസ് ഒഴിവുകളിലേക്കാണ് നിയമനം. മുംബൈ, ഭുസാവൽ, പൂനെ, നാഗ്പൂർ, സോളാപൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ഡിസംബർ 2 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പത്താം ക്ലാസ് മുതൽ യോ​ഗ്യതയുള്ളവരാണ് വിവിധ തസ്തികകളിൽ അപേക്ഷിക്കേണ്ടത്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

 

ഡിപ്ലോമ, എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക്ഫി ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാനാകില്ല. ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക് ഡീസൽ, മെഷിനിസ്റ്റ്, ടർണർ, കാർപെന്റർ, പെയിന്റർ, കാർപെന്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, മേസൺ, പൈപ്പ് ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ തുടങ്ങിയവയിൽ നിരവധി ഒഴിവുകളാണുള്ളത്.

 

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. പത്താം ക്ലാസ് മാർക്കും ഐടിഐ മാർക്കും ചേർന്നുള്ള ശരാശരി ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ട് ഉദ്യോഗാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ പ്രായം കൂടിയ ഉദ്യോഗാർത്ഥിക്കായിരിക്കും മുൻഗണന നൽകുക.

Share news