ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
.
ഓക്ക്ലൻഡിൽ വെച്ച് നടന്ന ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മഴ മൂലം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 32 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത കീവിസ് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ 40.2 ഓവറിൽ 185 റൺസിന് എല്ലാവരും പുറത്തായി.

മഴ മൂലം 32 ഓവറിൽ 143 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിരാട് കോഹ്ലി വെടിക്കെട്ട് ബാറ്റിങ് മികവിൽ ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.




