KOYILANDY DIARY.COM

The Perfect News Portal

ഖത്തർ കെ എം സി സി ഓഫീസ് കവർച്ചയിൽ സമഗ്ര അന്വേഷണം നടത്തണം: ബിജെപി

.
കോഴിക്കോട്: ഖത്ത‍ര്‍ കെ എം സി സി ഓഫീസിൽ കവർച്ച നടത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ് ആവശ്യപ്പെട്ടു. കവർച്ചയിൽ നഷ്‌ടപ്പെട്ട തുക എത്രയാണ് എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. മാസങ്ങൾക്ക് മുൻപ് നടന്ന കവർച്ചയിൽ ഇതുവരെ പരാതി നൽകാൻ   കെ എം സി സി  നേതൃത്വം തയ്യാറായിട്ടില്ലഎന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. 
.
.
ഈ കേസിൽ മുസ്ലിം ലീഗിൻ്റെയും കെഎംസിസി യുടെയും ഉന്നത നേതാക്കൾക്ക് പങ്കുണ്ട് എന്നത് വ്യക്തമാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും തള്ളികളായൻ സാധിക്കില്ല. കേസ്സ് നടന്നത് ഖത്തറിലാണ് എന്നത് കൊണ്ട് പോലീസിന് കാര്യക്ഷമമായി അന്വേഷണം നടത്താൻ സാധിക്കില്ല. കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്ന് അദ്ദേഹം പ്രസ്ഥാവനയിലൂടെ അറിയിച്ചു.
Share news