കൊല്ലം റെയിൽവെ ഗേറ്റിനു സമീപം വയോധികൻ ട്രെയിൻ തട്ടി മരിച്ചു
.
കോഴിക്കോട്: കൊയിലാണ്ടി കൊല്ലം റെയിൽവെ ഗേറ്റിനു സമീപം മധ്യവയസ്ക്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് 5.30ഓടെയാണ് സംഭവം. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണോ എന്ന് സംശയിക്കുന്നുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനുമായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



