KOYILANDY DIARY.COM

The Perfect News Portal

ചിക്കൻ കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എല്ലാ ഭാ​ഗങ്ങളും കഴിക്കാമോ?

.

നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലേ ചിക്കൻ. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമായതു കൊണ്ടു തന്നെ ഫിറ്റ്നസും ആരോ​ഗ്യവും ശ്രദ്ധിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടതാണ് ചിക്കൻ വിഭവം. എന്നാൽ ചിക്കൻ കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ചിക്ക​ന്റെ ഏതൊക്കെ ഭാ​ഗങ്ങൾ കഴിക്കാം. ഏതൊക്കെ ഭാ​ഗങ്ങൾ ഒഴിവാക്കണം?

 

എങ്ങനെ പാകം ചെയ്യുന്നതാണ് ​ഗുണകരം. ഇത്തരം കാര്യങ്ങൾ നമുക്കൊന്ന് നോക്കാം. ചിക്ക​ൻ എങ്ങനെ കഴിക്കുന്നു എന്നുള്ളത് അനുസരിച്ചിരിക്കും അതി​ന്റെ ആരോ​ഗ്യ ​ഗുണവും. ചിക്കൻ എപ്പോഴും അതി​ന്റെ സ്കിൻ ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്. ചിക്ക​ന്റെ സ്കിൻ ഒട്ടും കഴിക്കാൻ പാടില്ല എന്നല്ല, കുറയ്ക്കുന്നതാണ് നല്ലത് എന്നാണ്. തൊലിയിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കൊണ്ടാണിത്. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ തൊലി നിർബന്ധമായും കളയണം.

 

അതുപോലെ ചിക്കൻ ലിവർ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ബി12, വിറ്റാമിൻ എ, ഇരുമ്പ് എന്നിവ അടങ്ങിയതു കൊണ്ടാണിത് ആരോ​ഗ്യത്തിന് ഗുണകരം എന്നു പറയുന്നത്. എങ്കിലും വലിയ തോതിൽ ലിവർ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും. ലിവറിൽ ധാരാളം വിറ്റമിൻ എ ഉള്ളതുകൊണ്ടാണിത്. ​ഗർഭിണികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ. ദിവസവും ലിവർ കഴിക്കുന്നതും എല്ലാവരും ഒഴിവാക്കണം. ചിക്കൻ നല്ലപോലെ വേവിച്ചു കഴിക്കാനും ശ്രദ്ധിക്കണം. കൂടാതെ, പൊരിച്ചും വറുത്തും ചിക്കൻ കഴിക്കുന്നതും ഒഴിവാക്കണം.

Share news