കർമ്മ ശ്രേഷ്ഠ പുരസ്കാരം അരുൺ അയ്യപ്പൻ ഉണ്ണിത്താന്
.
ഈ വർഷത്തെ ‘കർമ്മ ശ്രേഷ്ഠ പുരസ്കാര’ത്തിന് അരുൺ അയ്യപ്പൻ ഉണ്ണിത്താൻ അർഹനായി. തിരുവനന്തപുരത്തെ വ്യവസായ-വാണിജ്യ മേഖലയ്ക്കും സാമൂഹിക നന്മകൾക്കും നൽകിയ നിരന്തരമായ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം. ലോക് ജനശക്തി പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ വി. വി. രാജേഷ് അവാർഡ് സമ്മാനിച്ചു.




