KOYILANDY DIARY.COM

The Perfect News Portal

കഞ്ഞിക്കുഴിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു

.

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്റെ വീടാണ് പൂർണമായി തകർന്നത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസമയത്ത് മേരി വീട്ടിലുണ്ടായിരുന്നില്ല. ആരോ​ഗ്യ കാരണങ്ങളാൽ കുറച്ചുദിവസമായി ഇവർ മകളുടെ വീട്ടിലായിരുന്നു താമസം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ടാണെന്ന് സംശയമുണ്ട്. സ്ഫോടനത്തിൽ വീട് വാസയോഗ്യമല്ലാത്ത വിധം പൂർണമായി തകർന്നു.

Share news