KOYILANDY DIARY.COM

The Perfect News Portal

അകലാപ്പുഴയിൽ ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് 7 വയസ്സുകാരൻ മരണപ്പെട്ടു

.

കൊയിലാണ്ടി: അകലാപ്പുഴയിൽ ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് 7 വയസ്സുകാരൻ മരണപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഹൈസൻ ആണ് മരിച്ചത്. ഉല്ലാസ യാത്രക്കിടെ വൈകീട്ട് 6 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കുട്ടി പുഴയിലേക്ക് വീണത് കണ്ട ഉടനെ കൂടെയുള്ളവർ പുഴയിലേക്ക് ചാടി കുറച്ചു സമയത്തിനുള്ളിൽ കുട്ടിയെ കരക്കെത്തിച്ച് ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ടുപോകും.

Share news