KOYILANDY DIARY.COM

The Perfect News Portal

കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ

.

കുന്നമംഗലം: കാറിൽ സൂക്ഷിച്ച 11.90 ഗ്രാം എംഡിഎംഎയുമായി രണ്ട്‌ പേർ പിടിയിൽ. പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലില്‍ വീട്ടിൽ വി എം അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങല്‍ വീട്ടില്‍ റിന്‍ഷ ഫാത്തിമ (23) എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി കുന്നമംഗലം പൊലീസ് കട്ടാങ്ങല്‍ ജങ്ഷനില്‍ വാഹനപരിശോധന നടത്തുന്നതിനിടെ അമിതവേഗത്തില്‍ വന്ന കാര്‍ കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്തിയില്ല.

 

പൊലീസ് കാര്‍ പിന്തുടര്‍ന്ന് എന്‍ഐടിക്കു സമീപത്ത്‌ വെച്ച്‌ പിടികൂടി. തുടർന്ന്‌ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കാറും കസ്റ്റഡിയില്‍ എടുത്തു. അഫ്നാസിനെതിരെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിനും മയക്കുമരുന്ന് വില്പന നടത്തിയതിനും ഉള്‍പ്പെടെ 11 ഓളം കേസുകള്‍ നിലവിലുണ്ടെന്നും പ്രതിയായ റിന്‍ഷ ഫാത്തിമക്കെതിരെ മയക്കുമരുന്നു വില്പന നടത്തിയതിനും ഉപയോഗിച്ചതിനും ഉൾപ്പെടെ മൂന്ന് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

 

കുന്നമംഗലം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസര്‍ സബ്ബ് ഇൻസ്പക്ടർ ഏലിയാസ്, സബ്ബ് ഇൻസ്പെക്ടർ കെ ടി മാത്യു, സീനിയര്‍ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീലിങ്സ്, പി സി ബിജു, അജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിബില, ഡ്രൈവര്‍ മുഹമ്മദ് ഷമീര്‍ എന്നിവർ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Share news