KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ നടേരിക്കടവ് റോഡിൽ അപകടം ഒഴിവാക്കാൻ നാട്ടുകാരുടെ ഇടപെടൽ

.
കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഷോൾഡർ ഭാഗത്ത് മണ്ണിട്ട് നികത്താത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനം നടത്തി. 13, 16 വാർഡിലെ കൗൺസിലർമാർ ഒരുമിച്ചാണ് നാട്ടുകാരുടെ സഹകരണത്തോടെ റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തിയത്.
.
.
പെരുവട്ടൂർമുക്ക് മുതൽ സ്റ്റീൽ ടെക് വരെയുള്ള ഭാഗത്താണ് അപകടസാധ്യത കുറയ്ക്കുന്നതിനായി മണ്ണിട്ട് റോഡിന്റെ ഷോൾഡർ ഭാഗം നികത്തിയത്. റോഡിന്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണി ഉയർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര ഇടപെടൽ നടത്തിയത്.
.
.
നൂറുകണക്കിന് നാട്ടുകാരുടെ സഹകരണത്തോടെയാണ് പ്രവർത്തനം പൂർത്തിയാക്കിയത്. കൗൺസിലർമാരായ രമേശനും, പുളിങ്കുളത്തിൽ ദിനേശനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Share news