സേവാഭാരതി ചേമഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും രക്തദാനക്യാമ്പും
.
കൊയിലാണ്ടി: സേവാഭാരതി ചേമഞ്ചേരി യൂണിറ്റ് ഉദ്ഘാടനവും രക്തദാനക്യാമ്പും ചിത്രകാരനും കവിയും സാംസ്കാരിക പ്രവർത്തകനുമായ യു കെ രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് അനിൽ അരങ്ങിൽ അധ്യക്ഷത വഹിച്ചു. സേവാഭാരതി സംസ്ഥാന ട്രെയിനർ നിഷി രഞ്ജൻ സേവാ സന്ദേശം നൽകി. ബിനീഷ് ബിജലി സ്വാഗതം പറഞ്ഞു.


യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം കൊയിലാണ്ടി ഖണ്ഡ് സംഘചാലക് വി എം രാമകൃഷ്ണൻ, ഖണ്ഡ് സഹകാര്യ വാഹക് വൈ എം സിനോജ്, വാർഡ് മെമ്പർ കെ. കെ. സരീഷ്, സജീഷ് ഉണ്ണി, ശ്രീജിത്ത് മണി, സ്മാരക സേവാ സമിതി പ്രസിഡണ്ട് ബിന്ദു ചോയ്യക്കാട്ട്, ബിനീഷ് ബിജിലി, മനോജ് മഠത്തിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവൺമെന്റ് വുമൺ & ചിൽഡ്രൻ ഹോസ്പ്പിറ്റൽ (കോട്ടപ്പറമ്പ്) ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മഹത്തായ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.




