KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

.

കൊയിലാണ്ടി: പ്രകാശത്തിന്റെയും സംഗീതത്തിന്റെയും വസന്തം വിരിയുന്ന ദിനരാത്രങ്ങൾ ഭക്തിസാന്ദ്രമാക്കാൻ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ ഒരുക്കങ്ങൾ പൂർത്തിയായതായി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഈ ച്ചരാട്ടിൽ അപ്പുക്കുട്ടി നായർ. എക്സി. ഓഫീസർ എൻ സതീഷ് കുമാർ, ക്ഷേത്രം മാനേജർ അനിൽചെട്ടി മഠവും അറിയിച്ചു. ഒക്ടോബർ 11ന് ഞായറാഴ്ച മുതൽ 21 ബുധനാഴ്ച വരെയാണ് നവരാത്രി മഹോൽസവം.

18 ന് ഞായറാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, 19 ന് ദുർഗ്ഗാഷ്ടമി, 20 ന് മഹാനവമി, 21ന് വിജയദശമി ദിവസം സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ, തുടർന്ന് വിദ്യാരംഭം, 11 മുതൽ 20 വരെ രാവിലെയും വൈകീട്ടും കാഴ്ചശീവേലിക്ക് കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ ചിറക്കൽ കാളിദാസൻ പിഷാരികാവിലമ്മയുടെ തിടമ്പേറ്റും, 11 ന് രാവിലെ ക്ഷേത്രത്തിലെത്തുന്ന കാളിദാസനെ ആന പ്രേമികൾസ്വീകരിച്ച് ക്ഷേത്രത്തിലെക്കാനയിക്കും.

ഒക്ടോബർ 11 മുതൽ 21 വരെ രാവിലെ സംഗീതാരാധനയും, വൈകീട്ട് നൃത്ത നൃത്യങ്ങളും വിവിധകലാ സംഘടനകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കും ക്ഷേത്ര മേൽശാന്തി എൻ നാരായണൻ മൂസ്സതിന്റെ നേതൃത്വത്തിൽ പ്രമുഖർ വിദ്യാരംഭത്തിന് നേതൃത്വം നൽകും . ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങൾക്ക് കാലത്ത് 8 മണി മുതൽ പ്രഭാത ഭക്ഷണവും 11.30 മുതൽ 2.30 വരെ പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Share news