KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷം ഒക്ടോബർ 18ന്

കൊയിലാണ്ടി: കലാരംഗത്ത് 17-ാ വയസ്സിലേക്ക് കടക്കുന്ന കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 18ന് ഞായറാഴ്ച കൊല്ലം പിഷാരികാവ് ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് ദീപാ സുനിൽ ഓർക്കാട്ടേരിയുടെ ശിക്ഷണത്തിൽ അഭ്യസിച്ച സംഗീത വിദ്യാർത്ഥികളുടെ സംഗീതാരാധനയും, ശ്രീമതി ആര്യാ ദാസിന്റെ ശിക്ഷണത്തിൽ ആഭ്യസിച്ച നൃത്തവിദ്യാർത്ഥികളുടെ അരങ്ങേറ്റവും, അരങ്ങേറും, ഈവർഷത്തെ പുതിയ ബാച്ചിലെക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം 21ന് വിജയദശമി നാളിൽ കലാക്ഷേത്രത്തിൽ ആരംഭിക്കും.

സംഗീതത്തിൽ ദീപാ സുനിൽ ഓർക്കാട്ടേരിയും, സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ സോപാന സംഗീതവും, ആര്യാ ദാസിന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തവും, ദേശീയ അവാർഡ് ജേതാവ് സായി പ്രസാദിന്റെ കീഴിൽ ചിത്ര രചനയിലുമാണ് പ്രവേശനംമെന്ന് കലാക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Share news