KOYILANDY DIARY.COM

The Perfect News Portal

മന്ത്രി കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി എം എൻ കാരശ്ശേരി

.

തദ്ദേശ മന്ത്രി കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി എം എൻ കാരശ്ശേരി. മന്ത്രി ആയ ശേഷം ഷാജി നടത്തുന്ന പ്രസ്താവനകൾ വികലവും നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഷാജിയുടെ ആഡംബര യാത്രയിൽ ധാർമിക പ്രശ്നം ഉണ്ട്. മന്ത്രിമാർ സൗജന്യം പറ്റുന്നത് ജനങ്ങൾക്ക് നാണക്കേടാണ്. വെറുതെ ഒരു മുതലാളിയും സൗജന്യം നൽകുകയില്ല, അത് മന്ത്രിമാർ മനസ്സിലാക്കണം. ഇക്കാര്യം മുസ്ലിം ലീഗും മുഖ്യമന്ത്രിയും മനസ്സിലാക്കണം എന്നും തലയ്ക്ക് ഓളം പിടിച്ച പോലെയാണ് ഷാജി സംസാരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

“മതമാണ് മതമാണ് മതമാണ് പ്രശ്നം” എന്ന K M ഷാജിയുടെ പ്രസംഗം ജനാധിപത്യത്തെ പരിഹസിക്കുന്നതാണ് എന്നും ആ പ്രസംഗത്തിൽ ഷാജി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല എന്നും നമ്മുടേത് മതേതര രാജ്യം ആണെന്ന് ഷാജി ഓർക്കണം അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു. ഇന്നലെ രാത്രി സെക്രട്ടേറിയറ്റില്‍നിന്ന് ഔദ്യോഗിക വസതിയിലേക്കു മടങ്ങിയ മന്ത്രിയെ വാൻറോസ് ജംങ്ഷനില്‍ വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞത്.

Share news