KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസിയിൽ വയോജനങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം: കെ എസ് എസ് പി യു 

.
കൊയിലാണ്ടി: കെഎസ്ആർടിസി ബസ്സിലെ സൗജന്യയാത്ര വയോജനങ്ങൾക്കും അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് ആവശ്യപ്പെട്ടു. മുൻ കാലങ്ങളിലുണ്ടായിരുന്ന ട്രെയിൻ യാത്രാ ഇളവുകളും അനുവദിക്കണമെന്ന് ആവശ്യമുയർന്നു.
വയോജനദിനത്തോടനുബന്ധിച്ച് പെൻഷൻ ഭവനിൽ മുതിർന്നവരെ ആദരിച്ചു. അക്ലാരി ബാലൻ ആശാരി, ഭാര്യ മീനാക്ഷി അമ്മ എന്നിവരെയാണ് ആദരിച്ചത്. കെ എസ് എസ് പി യു സംസ്ഥാന നിർവ്വാഹകസമിതി അംഗം ടി. വി ഗിരിജ പൊന്നാടയണിയിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്‌ക്കരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, ട്രഷറർ ഉണ്ണി മാടഞ്ചേരി, എം അശോകൻ, ടി കെ രാമചന്ദ്രൻ, വി.എം. ലീല ടീച്ചർ, 
പി എൻ. ശാന്തമ്മ ടീച്ചർ, ഇ.കെ കല്യാണി എന്നിവർ സംസാരിച്ചു.
Share news