KOYILANDY DIARY.COM

The Perfect News Portal

ഭരണത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും: പി. രാജീവ്

.

ഭരണത്തിന്റെ മറവിൽ വിദ്യാർത്ഥികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പി രാജീവ്. എസ്എഫ്ഐ ക്യാമ്പസുകളിൽ മികവാർന്ന വിജയം കൈവരിച്ച ഘട്ടത്തിലാണ് ഈ അതിക്രമം. ബിജെപിയ്ക്ക് വിധേയമായി പ്രവർത്തിക്കുകയാണ് സർക്കാരെന്നും പി രാജീവ് പറഞ്ഞു.

 

ലോകായുക്തയിൽ ഇല്ലാത്ത തസ്‌തികയിലേക്ക് നിയമനം നടത്തുന്ന സർക്കാരാണ് ഇതെന്നും പി രാജീവ് വ്യക്തമാക്കി. മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ ലക്ഷ്യമിട്ടത് പി&ടി കോളനി നിവാസികളുടെ സുരക്ഷിതമായ പുനരധിവാസമായിരുന്നു. പഠന റിപ്പോർട്ടുകൾ പരിഗണിച്ച് നടപടിയെടുക്കട്ടെയെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. കെ.ജെ. മാക്സിയുടെ പരാമർശത്തെ അനുകൂലിക്കുന്നില്ല.

അതുകൊണ്ടാണ് അദ്ദേഹം തന്നെ അത് തിരുത്തിയതെന്നും കൂട്ടിചേർത്തു. ക്രമക്കേടുകളെ കുറിച്ച് പാർട്ടി പരിശോധിക്കേണ്ടതില്ല. കാര്യങ്ങൾ ജിസിഡിഎ തന്നെ വിശദീകരിച്ചിട്ടുണ്ട്. മികച്ച വാസസ്ഥലം ഔദാര്യമല്ല, അവകാശമാണെന്നും പി. രാജീവ് പറഞ്ഞു.
Share news