ബ്ലോക്ക് റിസോഴ്സ് പേഴ്സൺ തസ്തികയിൽ നിയമനം
.
കോഴിക്കോട് ജില്ലാ ശുചിത്വ മിഷനിൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവും ആവശ്യമാണ്. ഉയർന്ന പ്രായപരിധി 40 വയസ്സ്. കൂടിക്കാഴ്ച ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് ജില്ലാ ശുചിത്വമിഷൻ ഓഫിസിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ശുചിത്വ മിഷൻ ഓഫീസിൽ എത്തേണ്ടതാണ്.
ഫോൺ: 0495 2370677



