തിരുവനന്തപുരത്ത് നടന്നത് മുൻകൂട്ടി ഉറപ്പിച്ച അക്രമം: പിണറായി വിജയന്
.
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിൻ്റേയും, പൊലീസിൻ്റേയും നേതൃത്വത്തിൽ നടന്നത് മുൻകൂട്ടി ഉറപ്പിച്ച അക്രമമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസിൻ്റെ നരനായാട്ടിൽ പരിക്ക് പറ്റിയ വിദ്യാർഥികളെ സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏകപക്ഷീയമായ അക്രമമാണ് പൊലീസിൻ്റേയും യൂത്ത് കോൺഗ്രസിൻ്റേയും നേതൃത്വത്തിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റ വിദ്യാർത്ഥികളെ ആംബുലൻസിൽ വെച്ച് ആക്രമിച്ചു.


നടന്നത് അങ്ങേയറ്റം കാടത്തമാണ്. ഒരു സംഘടനയും നടത്താൻ പാടില്ലാത്തതാണത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിനെതിരായ ഭീഷണിയാണെന്നും ഭീഷണി ഉയർത്തുന്നത് ഭരണകക്ഷിയുടെ യുവജന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ യൂത്ത് കോൺഗ്രസിൻ്റെ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. നരനായാട്ടിൽ പരിക്കേറ്റ വിദ്യാർഥികളോടൊപ്പം പ്രതിപക്ഷ നേതാവ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.




