കൊയിലാണ്ടി സബ് ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
.
കൊയിലാണ്ടി സബ് ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ തുടക്കമായി. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നജീബ് ഉദ്ഘാടനം ചെയ്തു. എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എഇഒ മഞ്ജു എം കെ പതാക ഉയർത്തി.

ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക ടി. ഷജിത, പ്രജീഷ് എൻ.ഡി, ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളായ ബിജു ഡി.കെ, ബൈജ റാണി, ബഷീർ വടക്കയിൽ എന്നിവർ ആശംസകൾ നേർന്നു. കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ സ്വാഗതവും ഹാരിസ് ഒ.കെ. നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾ സ്റ്റേഡിയത്തിൽ ആവേശത്തോടെ പുരോഗമിക്കുകയാണ്.



