KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാടിയിൽ ആക്രി സാധനങ്ങളുമായി പോയ ലോറിക്ക് തീപിടിച്ചു

.

കോഴിക്കോട്: കുറ്റ്യാടി കൈവേലിയിൽ ആക്രി ഉൽപ്പന്നങ്ങളുമായി പോയ ലോറിക്ക് തീപിടിച്ചു. കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിച്ചത്. യാത്രയ്ക്കിടെ ലോറി വൈദ്യുതി ലൈനിൽ തട്ടി സ്പാർക്കുണ്ടാവുകയും, തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ആക്രി സാധനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. നിലവിൽ തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. ആളപായമില്ല. 

Share news