KOYILANDY DIARY.COM

The Perfect News Portal

സിഗ്‌നേച്ചർ ഹൃദയദിനം: ‘ഹൃദയത്തിനായി ഒരു നടത്തം’ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി റോട്ടറി സിഗ്‌നേച്ചർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ‘ഹൃദയത്തിനായി ഒരു നടത്തം’ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതിനൊപ്പം ദൈനംദിന ജീവിതത്തിൽ വ്യായാമം ശീലമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. റോട്ടറി സിഗ്‌നേച്ചർ പ്രസിഡണ്ട് കെ. കെ. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ ഡി പ്രജീഷ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പ്രജിത്ത്, അസിസ്റ്റന്റ് ഗവർണർ ജൈജു ആർ. ബാബു എന്നിവർ സംസാരിച്ചു.
ജിജോയ്, പ്രശാന്ത്, ബൽറാം, ബാലതിലകൻ എന്നിവരും റോട്ടറി സിഗ്‌നേച്ചർ അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Share news