സഖാവ് പുഷ്പൻ രണ്ടാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
.
അരിക്കുളം: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ്റെ രണ്ടാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിക്കുളം മേഖലയിലെ ഊരള്ളൂരിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് ടി. കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. അനൂപ് കക്കോടി മുഖ്യപ്രഭാഷണം നടത്തി.
.

.
എൻ. ബിജീഷ്, ബിജോയ് സി. എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പോകുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് സഖാവ് ടി. കെ. പ്രദീപ്, ബ്ലോക്ക് കമ്മിറ്റി അംഗം വിഷ്ണുപ്രസാദ് എന്നിവർക്കുള്ള യാത്രയയപ്പും ചടങ്ങിൽ വെച്ച് നൽകി.
അരിക്കുളം മേഖല സെക്രട്ടറി അമൽ രാജ് സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം കീർത്തന കെ.എസ്. നന്ദിയും പറഞ്ഞു.



