KOYILANDY DIARY.COM

The Perfect News Portal

5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച മൂടാടി സ്വദേശിയെ കോടതി റിമാൻ്റ് ചെയ്തു

കൊയിലാണ്ടി: 5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച പരാതിയിൽ അറസ്റ്റ് ചെയ്ത മൂടാടി ഗോപാലപുരം സ്വദേശിയെ കോടതി റിമാൻ്റ് ചെയ്തു. യുവമോർച്ചാ മുൻ പ്രവർത്തകൻ ഹരിലാല്‍ (34) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. വിദേശത്തായിരുന്ന ഹരിലാൽ സമീപകാലത്താണ് നാട്ടിലെത്തിയത്.
.
.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഹരിലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേയ്ക്ക് അയച്ചത്.
Share news