ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്നു
.
കൊയിലാണ്ടി: ബാലസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഫർഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗയ എസ് ഗിരി അദ്ധ്യക്ഷതവഹിച്ചു. മേഖലാ കമ്മിറ്റി അംഗം സമ്പത്ത് പതാക ഉയർത്തി. പുതിയ ഭാരവാഹികളായി സമ്പത്ത് (പ്രസിഡണ്ട്), ഗയ എസ് ഗിരി (സെക്രട്ടറി), പി. എം ബിജു (കൺവീനർ), സുനിൽ കുമാർ (കോ-ഓർഡിനേറ്റർ), കെ. അനീഷ് (അക്കാദമിക് കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


നാടൻ പാട്ട് കലാകാരൻ ഷാജി കുട്ടികൾക്കായി വിവിധ നാടൻ പാട്ടുകളും കുട്ടികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു. അഡ്വ. കെ. സത്യൻ, പി. ചന്ദ്രശേഖരൻ, പി.എം ബിജു, സുധ കിഴക്കെപ്പാട്ട്, കെ.പി പത്മരാജ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി എന്നിവർ സംബന്ധിച്ചു. സി.കെ ആനന്ദൻ സ്വാഗതവും പി.കെ രാഗേഷ് നന്ദിയും പറഞ്ഞു.





