KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം

.

ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം വന്നെത്തി. പാരാ മെഡിക്കൽ സ്റ്റാഫ് വിഭാഗത്തിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒൻപത് തസ്തികകളിലായി 590 ഒഴിവുകളുണ്ട്. സതേൺ റെയിൽവേയിൽ 65 ഒഴിവുകളുണ്ട്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

നഴ്സിം​ഗ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. നഴ്‌സിങ് സൂപ്രണ്ട് തസ്തികയിലേക്ക് 365 ഒഴിവുകളാണുള്ളത്. മൂന്ന് വർഷ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി/ ബിഎസ്​സി നഴ്‌സിങ് പാസായവർക്കും അപേക്ഷിക്കാം. റജിസ്റ്റേർഡ് നഴ്‌സ് ആയിരിക്കണം. 20 നും 40 വയസിനുമിടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളമായി ലഭിക്കും. ഫാർമസിസ്റ്റ് തസ്തികയിലേക്ക് 118 ഒഴിവുകളാണുള്ളത്.

 

അലോപ്പതിയിൽ ബിരുദവും ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. 29,200 മുതൽ 92,300 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ തസ്തികയിൽ 43 ഒഴിവുകളാണുള്ളത്. രസതന്ത്രത്തിൽ ബിരുദമുള്ളവർക്കും ഹെൽത്ത് ഡിപ്ലോമ/ സാനിറ്ററി ഇൻസ്പെക്ടർ/ തത്തുല്യം യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35, 400 മുതൽ1, 12,400 രൂപവരെ ശമ്പളമായി ലഭിക്കും.

 

Share news