KOYILANDY DIARY.COM

The Perfect News Portal

ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു

.
കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്കൽ എജ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു.  യോഗ്യത – ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദാനന്തര ബിരുദം, നെറ്റ്,  പി എച്ച് ഡി, എം ഫിൽ  (M.PEd, NET/Ph.D,M.Phil ).
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത,മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും വ്യക്തി വിവരണവും സഹിതം സെപ്റ്റംബർ 22ന് രാവിലെ 10ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.മുൻ പരിചയം അഭികാമ്യം. ഫോൺ : 0495 2383220, 0495 2383210
Share news