KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര പട്ടണത്തിൽ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

.
പേരാമ്പ്ര: സംസ്ഥാനപാത-38ൽ ഉൾപ്പെടുന്ന പേരാമ്പ്ര ടൗൺ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ പേരാമ്പ്ര പട്ടണത്തിൽ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി. റോഡ് അറ്റകുറ്റപ്പണിയും തകരാറിലായ ഭാഗങ്ങളുടെ പുനരുദ്ധാരണവും നടക്കുന്നതിനാല്‍ ‌വാഹനങ്ങൾ പേരാമ്പ്ര ബൈപാസ് വഴിയാണ് പോകേണ്ടത്.
,
.
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്. പ്രവൃത്തി പൂർത്തിയാകുന്നതുവരെ ടൗൺ റോഡിലൂടെ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ യാത്രകൾക്ക് ഉൾപ്പെടെ പേരാമ്പ്ര ടൗൺ വഴി സഞ്ചരിക്കുന്നവർ യാത്രയ്ക്ക് മുമ്പ് ഗതാഗത നിയന്ത്രണം പരിഗണിച്ച് സമയം ക്രമീകരിക്കാനും, റോഡ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Share news