KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു

.
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം, ചുറ്റമ്പലം ജീർണ്ണോദ്ധാരണം, അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കരുണാകരൻ നായർ ലോഗോ പ്രകാശനം ചെയ്തു. നവീകരണ സംഘാടക സമിതി ചെയർമാൻ സതീഷ് കുന്നാരി അധ്യക്ഷത വഹിച്ചു.
ഡിസംബർ 20 മുതൽ 27 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന നവീകരണ പ്രവൃത്തികൾക്കായി ഒരു കോടി 48 ലക്ഷം രൂപയുടെ പ്രൊജക്ട് ആണ് തയ്യാറാക്കിയത്. ലോഗോ തയ്യാറാക്കിയ സുരേഷ് ഉണ്ണിയെ ഉണ്ണി നായർ ഉഷസ്സ് പൊന്നാട ചാർത്തി ആദരിച്ചു. പത്മനാഭൻ ധനശ്രീ, ഹരിഹരൻ പൂക്കാട്ടിൽ, വി.എം. ജാനകി എന്നിവർ സംസാരിച്ചു. 
Share news