KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സബ് ജില്ല കബഡി മത്സരം പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി സബ് ജില്ല കബഡി മത്സരം പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആവേശകരമായി നടന്നു. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ജിഎംയുപി വേളൂർ സ്കൂൾ പ്രധാനാധ്യാപിക സിന്ധു ബി. മത്സരം ഉദ്ഘാടനം ചെയ്തു. കെ. സിറാജ് സ്വാഗതം പറഞ്ഞു. സബ്ജില്ലാ സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഫിസിക്കൽ എജുക്കേഷൻ അധ്യാപിക ലത, ശ്രീലാൽ പെരുവട്ടൂർ, അനന്തു എന്നിവർ ആശംസകൾ നേർന്നു. മത്സരങ്ങൾക്ക് റഫറിമാരായ അർജുൻ കെ, അർജുൻ ടി. എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കബഡി മത്സരത്തിന് മാറ്റുകൂട്ടി.
Share news