സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
.
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. സ്വാഗസംഘം കൺവീനർ രജിലേഷ് ടി. എൻ. അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി. അശ്വിനിദേവ്, ഏരിയ കമ്മിറ്റി അംഗം അനിൽ പറമ്പത്ത്, ടി വി ഗിരിജ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി ടി ഉണ്ണി സ്വാഗതവും ലോക്കൽ സെക്രട്ടറി സി എം രതീഷ് നന്ദിയും പറഞ്ഞു. രാവിലെ നടന്ന കുട്ടികളുടെ ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നടത്തി.




