KOYILANDY DIARY.COM

The Perfect News Portal

ദേശീയപാതയിലെ എക്സിറ്റും, എൻട്രൻസും എവിടെയെന്ന് നിർണ്ണയിക്കാൻ കൊയിലാണ്ടിയിൽ ഡ്രോൺ പറത്തും

കൊയിലാണ്ടി: ദേശീയപാതയിലെ എക്സിറ്റും, എൻട്രൻസും എവിടെയെന്ന് നിർണ്ണയിക്കാൻ ശനിയാഴ്ച കൊയിലാണ്ടിയിൽ ജില്ലാ ഭരണകൂടം ഡ്രോൺ പറത്തും. സിപിഐഎം നേതാക്കളും കൊയിലാണ്ടി നഗരസഭ ചെയർമാനും നടത്തിയ ഇടപെടലിൻ്റെ ഭാഗമായാണ് അടിയന്തരമായി ഡ്രോൺ പറത്തി എക്സിറ്റും എൻട്രൻസും എവിടെ വേണമെന്ന് നിർണ്ണയിക്കുക. കിഞ്ഞ ദിവസം ദേശീയപാതയിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴിയും അധികൃതർ അടക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതിനെതിരെ സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്ററുടെയും നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ്റെയും നേതൃത്വത്തിൽ വഗാഡിൻറെ ഓഫീസിലെത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. 

തുടർന്ന് പ്രവൃത്തി നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ ദേശീയപാത അതോറിറ്റി (NHAI) കോഴിക്കോട് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഓഫീസ് സന്ദർശിച്ച് പരാതി പറഞ്ഞ നേതാക്കളോട് പ്രസ്തുത സ്ഥലത്ത് എക്സിറ്റും എൻട്രൻസും ഉണ്ടാകുമെന്നും. അല്ലാത്തപക്ഷം ഈ സ്ഥലത്ത് മെർജിംങ് പോയിൻ്റ് നിർബന്ധമായും സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു, എന്നാൽ അടിയന്തരമായി ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ച് ഉറപ്പ് വരുത്തണമെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞതോടുകൂടി ചൊവ്വാഴ്ച നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്താമെന്ന് അറിയിക്കുകയായിരുന്നു.

ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് ഉദ്യോഗസ്ഥരെത്തി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്ഥലം സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. തുടർന്ന് വൈകീട്ട് നഗരസഭ ചെയർമാനെയും സിപിഐഎം നേതാക്കളെയും ഫോണിൽ വിളിച്ച് ഡ്രോൺ പറത്തി സ്ഥാനം നിർണ്ണയിക്കാമെന്ന് അറിയിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഉദ്യോഗസ്ഥ സംഘം എത്തുമെന്നാണ് അറിയുന്നത്.

Share news
error: Content is protected !!