സംസ്ഥാന വയോ സേവന അവാര്‍ഡ് നാമനിര്‍ദേശം ക്ഷണിച്ചു
.
സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കി വരുന്ന സംസ്ഥാന വയോ സേവന അവാര്‍ഡ് 2026-27 നാമനിര്‍ദേശം ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ വിഭാഗങ്ങളിലും എന്‍ജിഒ, മികച്ച മെയിന്റനന്‍സ് ട്രൈബ്യൂണല്‍, മികച്ച സര്‍ക്കാര്‍ വൃദ്ധ സദനം, മികച്ച കായിക താരം, കല സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച വ്യക്തി, ആജീവനാന്ത ബഹുമതി എന്നിവയും ഉള്‍പ്പെടെ 11 മേഖലകളിലാണ് അവാര്‍ഡ് നല്‍കുന്നത്.

കോര്‍പ്പറേഷന്‍, ജില്ല പഞ്ചായത്ത്, മികച്ച മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നീ വിഭാഗങ്ങളിലുള്ള നോമിനേഷനുകള്‍ സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് നേരിട്ടും മറ്റ് വിഭാഗങ്ങളിലുള്ള അപേക്ഷകള്‍ ജില്ല സാമൂഹ്യ നീതി ഓഫീസര്‍ക്കും നല്‍കേണ്ടതാണ്. നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ അഞ്ച്.

അവാര്‍ഡ് സംബന്ധിച്ച വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0495- 2371911.



