പിഷാരികാവിൽ ശ്രീമദ് ഭഗവദ് ഗീതാ ജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു
.
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ശ്രീമദ് ഭഗവദ് ഗീതാ ജ്ഞാന യജ്ഞത്തിന് തിരിതെളിഞ്ഞു. ബ്രഹ്മകുമാരി ബി.കെ. ഷിബ ബഹൻജിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ 6 വരെ നടക്കുന്ന യജ്ഞത്തിന് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
.

.
ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുകുട്ടിനായർ, ട്രസ്റ്റി അംഗങ്ങളായ ഇളയിടത്ത് രാജൻ നായർ, എരോത്ത് വിശ്വനാഥൻ നായർ, എം.ബാലകൃഷ്ണൻ, മാനേജർ അനിൽ ചെട്ടിമഠം എന്നിവർ സന്നിഹിതരായിരുന്നു.



