സീനിയർ സിറ്റിസൺസ് കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
.
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് കൊയിലാണ്ടി യൂണിറ്റ് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. കൊയിലാണ്ടിയിലെ സ്പോട്സ് കൗൺസിൽ കെട്ടിടത്തിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം പതാക ഉയർത്തിയ ശേഷം പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡണ്ട് എൻ.കെ പ്രഭാകരന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുസുമലത വി.എം. സ്വാഗതം ആശംസിച്ചു.

സ്റ്റേറ്റ് കൗൺസിലർ അശോകൻ ഇ, രാഘവൻ മാസ്റ്റർ വി.എം, സുരേന്ദ്രൻ വി.ടി, ദാമോദരൻ നായർ, സുകുമാരൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, ചന്തുകുട്ടി, ചന്ദ്രൻ ഇ, അഡ്വ. മുഹമ്മദലി എന്നിവർ സംസാരിച്ചു. രാഷ്ട്ര പിതാവിനെയും സ്വാതന്ത്ര്യസമര സേനാനികളെയും അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരം ഗാന്ധിയൻ തത്വങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറകളിൽ ബോധവൽക്കരണം ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു. മിഠായി വിതരണവും നടന്നു.



