സ്വാതന്ത്യദിനം: പൂക്കാട് കലാലയത്തിൽ ദേശീയ പതാക ഉയർത്തി
.
കൊയിലാണ്ടി: രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്യദിനാചരണത്തിൻ്റെ ഭാഗമായി പൂക്കാട് കലാലയത്തിൽ ദേശീയ പതാക വന്ദനം നടത്തി. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ പതാക ഉയർത്തി. യു. കെ. രാഘവൻ മാസ്റ്റർ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, ശിവദാസ് കരോളി, ഉണ്ണി കുന്നോൽ, കെ. ശ്രീജ, കാശി പൂക്കാട്, കെ. രാധാകൃഷ്ണൻ, കെ.ബി. രാജശ്രി, പ്രഭാകരൻ ആറാഞ്ചേരി എന്നിവർ സംബന്ധിച്ചു.



