ഷിജു കോളിക്കണ്ടിയുടെ ചികിത്സാർത്ഥം ലൈവ് മ്യൂസിക് ആൻഡ് പെയിൻ്റിംഗ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: അപൂർവ്വ രോഗം പിടിപെട്ട് മജ്ജ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് നിർദ്ദേശിച്ച യുവ ചിത്രകാരൻ കീഴരിയൂർ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ ഫണ്ട് ശേഖരണാർത്ഥം ലൈവ് മ്യൂസിക് ആൻഡ് പെയിൻ്റിംഗ് പരിപാടി സംഘടിപ്പിക്കുന്നതായി ചികിത്സാ കമ്മിറ്റി വാർത്താ സമ്മേളന്തതിലൂടെ അറിയിച്ചു. സാംസ്‌കാരിക പ്രവർത്തകരുടെയും ചികിത്സാ സഹായ സമിതിയുടെയും നേതൃത്യത്തിൽ വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2 മണി മുതൽ രാത്രി 8 മണിവരെ നീളുന്ന ലൈവ് മ്യൂസിക് ആൻഡ് പെയിൻ്റിംഗ് പരിപാടിയാണ് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റിലെ യു.എ. ഖാദർ സ്മാരക സാംസ്ക്കാരിക പാർക്കിൽ നടക്കുന്നത്.
.

.
കേരളത്തിലെ പ്രമുഖ ചിത്രകാരൻമാരുടെ പെയിൻറിംഗ് വിൽപന, ചിത്ര ലേലം, ലൈവ് കാരിക്കേച്ചർ പോർട്രയിറ്റ് വര എന്നിവക്കൊപ്പം മൂസിക്, മാജിക്, നൃത്ത പരിപാടികളും അരങ്ങേറും. ഇതിൽ നിന്ന് ലഭിക്കുന്ന തുക ചികിത്സക്കായി ചിലവഴിക്കും. കലാകാര സംഗമവും ഇതിൻ്റെ ഭാഗമായി നടക്കും. നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ
സാംസ്കാരിക പ്രവർത്തകരുടെ സഹായ സമിതിയുടെ ചെയർമാൻ എം.ജി. ബൽരാജ്, രാഗം മുഹമ്മദാലി, അരവിന്ദ് കൃഷ്ണൻ, ഹരി ക്ലാപ്സ് എന്നിവർ പങ്കെടുത്തു



