KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷം ‘ചിങ്ങച്ചേല്’ 15ന് ആരംഭിക്കും

.
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2026 – 27 ഓണാഘോഷ പരിപാടികൾ ‘ചിങ്ങച്ചേല്’ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 മുതൽ 24 വരെ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ വിവിധ പരിപാടികളോടെയാണ് പരിപാടിക( സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം പത്ത് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന മേളയും,  വൈവിധ്യമാർന്ന കലാ – സാംസ്കാരിക പരിപാടികളുമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഓണാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കുന്നതിനുമാണ് വിപണന മേള സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു.
.
.
ഓണക്കാലത്ത് പട്ടണത്തിൽ  ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് അധികാരികളുമായി ചർച്ച ചെയ്ത് ബദൽ സംവിധാനം ഒരുക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഇതിനായി ദേശീയപാത കൊല്ലം കുന്ന്യോറമല ഭാഗത്ത് പ്രവൃത്തിയുടെ ഭാഗമായി അടച്ചിട്ട ഭാഗം തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. നഗരത്തിലെ കത്താത്ത ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. നഗരത്തിലെയും പന്തലായനി ഹയർസെക്കണ്ടറി സ്കൂളിൻ്റെയും സമീപത്തുള്ള വെളളക്കെട്ട് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ സിന്ദു സിടി, നഗരസഭ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, കെ.എം നജീബ്, ദൃശ്യ, കൌൺസിലർ ശ്രീജ റാണി, ശശി കോട്ടിൽ, സിഡിഎസ് ചെയർപേഴ്സൺമാരായ ആർ.കെ മിനി, ഷംസീറ എന്നിവർ സംബന്ധിച്ചു.
Share news
error: Content is protected !!