KOYILANDY DIARY.COM

The Perfect News Portal

വിറ്റാമിൻ ഡി കുറവാണോ? ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

.

വിറ്റാമിൻ ഡി ശരീരത്തിന് ഏറെ ആവശ്യമുള്ള ഘടകമാണ്. നിത്യ ജീവിതത്തിൻ്റെ പ്രവർത്തനങ്ങളിൽ വിറ്റാമിൻ ഡി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മിക്കവാറും എല്ലാവർക്കും വിറ്റാമിൻ ഡി യുടെ അഭാവമുണ്ട്. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണക്രമങ്ങളുമെല്ലാം വിറ്റാമിൻ ഡി ശരീരത്തിൽ കുറയുന്നതിന് കാരണമാകുന്നു.

വിറ്റാമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ

  • എപ്പോഴും ഉറക്കം വരുന്നത് പോലെയുള്ള തോന്നൽ
  • എത്ര ഉറങ്ങിയാലും ഉറക്കം മതിയാകാത്ത അവസ്ഥ
  • രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണം
  • സന്ധികളിലും അസ്ഥികളിലും ഉള്ള വേദന
  • മുടി കൊഴിച്ചിൽ
  • ഉന്മേഷമില്ലായ്മയും മടിയും

എന്നിങ്ങനെ നിരവധിയായ പ്രശ്നങ്ങളാണ് വിറ്റാമിൻ ഡി യുടെ അഭാവം കാരണം ഉണ്ടാകുന്നത്. ഇത് കൂടാതേയും നിരവധി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടുന്നവ

വിറ്റാമിൻ ഡിയുടെ അഭാവം പരിഹരിക്കാൻ നമ്മുടെ ഭക്ഷണക്രമത്തിലും ജീവിത ശൈലിയിലും ചിലമാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

  • സാൽമൺ ഫിഷ്, അയല
  • മുട്ടയുടെ മഞ്ഞക്കരു
  • സൂര്യപ്രകാശം ഏറ്റ് വളരുന്ന കൂണുകൾ
  • പാലും പാലുത്പന്നങ്ങളും
Share news
error: Content is protected !!