KOYILANDY DIARY.COM

The Perfect News Portal

യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി ഇറാന്‍. വെടി നിര്‍ത്തല്‍ ധാരണ തുരാന്‍ സമ്മതിച്ചെന്ന വാര്‍ത്ത ഇറാന്‍ തള്ളി. മിസൈല്‍ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ച കോടിക്കെത്തിയ ടംപ് വിമാനം മാറി കയറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ മുന്നറിയിപ്പ് ഉണ്ട്. ഹോര്‍മൂസിലെ കപ്പല്‍ ഗതാഗതം ഇപ്പോഴും വലിയ പ്രതിസന്ധി ആണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിവരം. ലോകത്തിലെ റിസര്‍ എണ്ണ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ഇന്നല വെറും 14 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്.

ഹോര്‍മൂസിന്റെ മധ്യ ഭാഗത്തുള്ള പരമ്പരാഗത പാതയിലൂടെ ഒരു കപ്പലുകളും ഇപ്പോള്‍ സഞ്ചരിക്കുന്നില്ല. ഇതിനിടെ ഇനി ഒരു രാജ്യവും ഇറാനെ ആക്രമിക്കാന്‍ ധൈര്യപ്പെടാത്ത നിലയില്‍ പ്രതിരോധം താര്‍ക്കണമെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ നിലപാട് വന്നിരിക്കുന്നത്. ജൂണില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാന്‍ ധാരണയായിരുന്നെങ്കിലും ജൂലൈയില്‍ വീണ്ടും പോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. കടലിടുക്കിലൂടെ സുരക്ഷിതമായ സഞ്ചാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍ ഒമാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

എന്നാല്‍ സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നല്‍കുന്നത് കടലിടുക്ക് പൂര്‍ണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ഗള്‍ഫ് ഓഫ് ഏഡനെയും ഇന്ത്യന്‍ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും തടയുമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആഗോള എണ്ണ ഒഴുക്ക് കൂടുതല്‍ പ്രതിസന്ധിയിലായിയിട്ടുണ്ട്. ചെങ്കടല്‍ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി വിമതര്‍ ആക്രമണം നടത്തിയതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Share news
error: Content is protected !!