KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം

ചേമഞ്ചേരി: ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ സമ്മേളനം തിരുവങ്ങൂരിൽ നടന്നു. മാട്ടുമ്മൽ നിസാർ, രാജൻ രേവതി നഗറിൽ വെച്ചു നടന്ന സമ്മേളനം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി അശ്വനിദേവ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി എ സോമശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികളായി പി സത്യൻ (പ്രസിഡണ്ട്), എ സോമശേഖരൻ (സെക്രട്ടറി), എ കെ ശിവദാസൻ (ട്രഷറര്‍). പി. കെ. രാജു. ശോഭ (വൈസ് പ്രസിഡന്റ്‌), ഹമീദ് എ. കെ, സജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം സുരേഷ് പുഴക്കൽ, ബിജു പി,  രാധാകൃഷ്ണൻ കെ കെ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. പ്രസാദ് സ്വാഗതവും കൺവീനർ പി പി നാസർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!