KOYILANDY DIARY.COM

The Perfect News Portal

സ്‌കൂളുകളിൽ ഒന്നാം പാദവാര്‍ഷിക പരീക്ഷ വ്യാഴാഴ്‌ച തുടങ്ങും

.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാര്‍ഷിക പരീക്ഷ വ്യാഴാഴ്‌ച തുടങ്ങും. എൽപി വിഭാഗത്തിന് വെള്ളിയാഴ്ചയും. 20ന് പരീക്ഷ തീരും. 21ന് ഓണാഘോഷത്തോടെ സ്കൂള്‍ അടയ്‌ക്കും. എന്നാൽ, എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പരീക്ഷ 21ന്‌ നിശ്‌ചയിച്ചത് ഓണാഘോഷത്തെ പ്രതിസന്ധിയിലാക്കുന്നു. പ്ലസ്‌ ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റമുണ്ട്‌. 18ന്‌ നടത്താനിരുന്ന ബയോളജി, 20ന്‌ നടത്താനിരുന്ന അക്ക‍ൗണ്ടൻസി പരീക്ഷകൾ 14ന്‌ രാവിലെ നടത്തും.

Share news
error: Content is protected !!