എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ: കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ സമ്പ്രദായം ഒഴിവാക്കി യുഡിഎഫ് സർക്കാർ
.
എഞ്ചിനീയറിങ് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ സമ്പ്രദായം ഒഴിവാക്കി. സ്വകാര്യ സ്വാശ്രയ മാനേജുമെൻ്റുകളെ സഹായിക്കാനാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിൻ്റെ നീക്കം. ഇത് സർക്കാർ കോളേജുകളിലെ സീറ്റുകൾ ലഭിക്കാനുള്ള പല വിദ്യാർത്ഥികളുടെയും അവസരം നഷ്ടപ്പെടുത്തും.

സർക്കാർ കോളേജുകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ ചുണ്ടിക്കാട്ടി ഭാവിയിൽ കോഴ്സുകൾ വെട്ടിക്കുറയ്ക്കാനും ഈ നടപടി ഇടയാക്കും. അലോട്മെൻ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ നടപടിയും. സാധാരണ നാല് അലോട്ട്മെന്റ്കൾക്ക് ശേഷമാണ് സ്പോട്ട് അഡ്മിഷൻ നടത്തുക.

വിദ്യാർത്ഥികൾക്ക് കൃത്യമായി അഡ്മിഷൻ ലഭിക്കാനാണ് കേന്ദ്രീകൃത സ്പോർട്ട് അഡ്മിഷൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. കേന്ദ്രീകൃത അഡ്മിഷൻ ഒഴിവാക്കുന്നതിലൂടെ വ്യത്യസ്ത കേളേജുകളിൽ ഒരേ ദിവസം സ്പോട്ട് അഡ്മിഷൻ നടത്തിയാൽ അത് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നതിനേയും ബാധിക്കും.




