രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകി: വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ
.
രാജ്യത്തിൻ്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ. കഴിഞ്ഞ മെയ് 31ന് ദില്ലിയിൽ വെച്ച് പിടികൂടിയ വിങ് കമാൻഡർ നിലവിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. ഔദ്യോഗിക രഹസ്യനിയമം പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈനിക നീക്കങ്ങളും വിന്യാസവും സംബന്ധിച്ച വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്നാണ് കണ്ടെത്തൽ.

സഹപ്രവർത്തകൻ്റെ ഫോണിൽ ചാര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്താണ് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ ഹണി ട്രാപ്പിൽ കുടുങ്ങി വിവരങ്ങൾ നൽകിയെന്നാണ് സൂചന. സൈനിക നീക്കങ്ങളും വിന്യാസവും സംബന്ധിച്ച വിവരങ്ങൾ പാക് ഏജന്റിന് കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെ വിവരങ്ങൾ കൈമാറി, പിന്നിൽ വൻ ശൃംഖല ഉണ്ടോ എന്നതിൽ അടക്കം അന്വേഷണം പുരോഗമിക്കുകയാണ്.




