ഇഡിക്കെതിരായ പ്രതിഷേധം: ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം
.
ഇഡിക്ക് (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) എതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഐ പി ബിനു, രേവന്ത്, ദിനീത് ബി നായര്‍, ആര്‍ ഉണ്ണികൃഷ്ണന്‍, ദിനകര്‍, ഉണ്ണി ഡി എസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇഡിയുടെയും പൊലീസിന്റെയും എതിർപ്പ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്ന് വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 67 ദിവസത്തിലധികം പ്രതികളെ കസ്റ്റഡിയിൽ പാർപ്പിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് പ്രതി ചേർത്തവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 24 പേര്‍ക്കും ജാമ്യം ലഭിച്ചു.




